Saturday, December 21, 2024
spot_imgspot_img

Perunnal 2023

Perunnal 2023
Holy Qurbana – Rev. Fr. Tojo Baby

Vicar of ST.THOMAS MALANKARA ORTHODOX CHURCH
5422 N Mascher St, Philadelphia, PA 19120

വി. ലൂക്കൊസ് 11: 27-36  
27 ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.

28 അതിന്നു അവൻ : അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.

29 പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.

30 യോനാ നീനെവേക്കാർക്കും അടയാളം ആയതു പോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും.

31 തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ .

32 നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ .

33 വിളകൂ കൊളുത്തീട്ടു ആരും നിലവറയിലോ പറയിൻ കീഴിലോ വെക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.

34 ശരീരത്തിന്റെ വിളകൂ കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.

35 ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.

36 നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളകൂ തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.

***
St: Luke 11: 27-36

27: And it happened, as He spoke these things, that a certain woman from the crowd raised her voice and said to Him, “Blessed is the womb that bore You, and the breasts which nursed You!”
28: But He said, “More than that, blessed are those who hear the word of God and keep it!”
Seeking a Sign
29: And while the crowds were thickly gathered together, He began to say, “This is an evil generation. It seeks a sign, and no sign will be given to it except the sign of Jonah the prophet. 
30: For as Jonah became a sign to the Ninevites, so also the Son of Man will be to this generation. 
31: The queen of the South will rise up in the judgment with the men of this generation and condemn them, for she came from the ends of the earth to hear the wisdom of Solomon; and indeed a greater than Solomon is here. 
32: The men of Nineveh will rise up in the judgment with this generation and condemn it, for they repented at the preaching of Jonah; and indeed a greater than Jonah is here.
The Lamp of the Body
33: “No one, when he has lit a lamp, puts it in a secret place or under a basket, but on a lampstand, that those who come in may see the light. 
34: The lamp of the body is the eye. Therefore, when your eye is good, your whole body also is full of light. But when your eye is bad, your body also is full of darkness. 
35: Therefore take heed that the light which is in you is not darkness. 
36: If then your whole body is full of light, having no part dark, the whole body will be full of light, as when the bright shining of a lamp gives you light.”
 

Audio Recording and Editing: Mr. Jeramia James

No posts to display