Saturday, December 21, 2024
spot_imgspot_img

Perunnal 2023 – Church Choir

എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്തുചെയ്യേണ്ടു നിനക്കേശുപരാ!—ഇപ്പോൾ
 
നന്ദി കൊണ്ടെന്റെയുള്ളം നന്നെ നിറയുന്നെ
സന്നാഹമോടെ സ്തുതി പാടീടുന്നേൻ—ദേവാ
 
പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപശിക്ഷകളേറ്റ ദേവാത്മജാ!—മഹാ
 
എന്നെ അൻപോടു ദിനംതോറും നടത്തുന്ന
പൊന്നിടയനനന്തം വന്ദനമെ—എന്റെ
 
അന്ത്യംവരെയും എന്നെ കാവൽ ചെയ്തീടുവാൻ
അന്തികെയുള്ള മഹൽ ശക്തി നീയേ—നാഥാ!
 
താതൻ സന്നിധിയിലെൻ-പേർക്കു സദാ പക്ഷ—
വാദം ചെയ്യുന്ന മമ ജീവനാഥാ!—പക്ഷ
 
കുറ്റംകൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ
മുറ്റും നിറുത്താൻ കഴിവുള്ളവനെ—എന്നെ
 
മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിനു—ദേവാ!
എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്തുചെയ്യേണ്ടു നിനക്കേശുപരാ!—ഇപ്പോൾ

**

യുയാക്കീം പുത്രി ദൈവജനിത്രി സൗഭാഗ്യം തേ യോഗ്യം
നിന്നോർമ്മയ്ക്കീശൻ ശ്രേയസേറ്റി  നിന്നെ സ്വർഗ്ഗേ ചേർത്താൻ
നിന്നോർമ്മയ്ക്കീശൻ ശ്രേയസേറ്റി  നിന്നെ സ്വർഗ്ഗേ ചേർത്താൻ
 
സീനായ് മുൾതീയാൽ നിൻ ദൃഷ്ടാന്തം സൂചിപ്പിച്ചാൻ മോശ
നിന്നിൽ ദൈവാഗ്നി നിവസിക്കേ നീ കത്തിയെരിഞ്ഞില്ലേതും 
നിന്നിൽ ദൈവാഗ്നി നിവസിക്കേ നീ കത്തിയെരിഞ്ഞില്ലേതും 
 
വിത്തില്ലാത്തമ്പോടുണ്ടായ്  വന്ന സത്യമതെന്നാൽ ദാവീദ് 
മഹിമാവേറുന്നോൻ  നിബി ഏശായാ അത്ഭുതമെന്നും ചൊന്നാൻ
മഹിമാവേറുന്നോൻ  നിബി ഏശായാ അത്ഭുതമെന്നും ചൊന്നാൻ
 
മുദ്രിതമായീടും തോട്ടം പോലെ കണ്ടാൽ നിന്നെ ശ്ലേമൂൻ
കന്യേ ദൈവത്തിൻ തിരുവചനത്തെ ഗേർഭേ കൈകൊണ്ടോളെ 
കന്യേ ദൈവത്തിൻ തിരുവചനത്തെ ഗേർഭേ കൈകൊണ്ടോളെ 
 
ഹസ്കിയേൽ കണ്ട മഹിത രഥത്താൽ നിന്നെ സൂചിപ്പിച്ചു
ദൈവ പ്രസവിത്രി വെന്നു രഥത്തെ ഏറും നിൻ ലാവണ്യം
ദൈവ പ്രസവിത്രി വെന്നു രഥത്തെ ഏറും നിൻ ലാവണ്യം
 
മാതാവേ ദൈവ പുത്രനെയേന്തി  പ്രോന്നതി ആർജ്ജിച്ചോണം
ഞങ്ങൾ ദൈവത്തിൻ ആലയമാകാൻ എന്നും പ്രാർത്ഥിക്കേണം
ഞങ്ങൾ ദൈവത്തിൻ ആലയമാകാൻ എന്നും പ്രാർത്ഥിക്കേണം

**

രാത്രിയിലുള്ള നിന്‍റെ കരുതലിനും രാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും(2) 
എന്തു യോഗ്യത എനിക്കെന്തു യോഗ്യത യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത(2) 
 
ഞാനവന്‍റെ മുമ്പിൽ താണിരുന്നപ്പോൾ എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2)
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്‍റെ യേശുവല്ലാതാരുമില്ലല്ലോ(2)
രാത്രിയിലുള്ള നിന്‍റെ കരുതലിനും രാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും
എന്തു യോഗ്യത എനിക്കെന്തു യോഗ്യത യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത 
 
അല്പനേരത്തേക്കവനെന്നെ മറന്നാൽ കോപത്തോടെ തന്‍റെ മുഖം തിരിച്ചാൽ(2)
മനം തിരിഞ്ഞു മടങ്ങിവന്നാൽ അരികിൽ വന്നാശ്വാസം പകരുമവൻ(2)
രാത്രിയിലുള്ള നിന്‍റെ കരുതലിനും രാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും
എന്തു യോഗ്യത എനിക്കെന്തു യോഗ്യത യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത 
 
യേശുനാഥന്‍റെ വരവടുത്തുപോയി മാനസാന്തരത്തിന്‍റെ സമയമായി(2)
നമുക്കുപോകാം യേശുനാഥന്‍റെ കൂടെ ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2)
രാത്രിയിലുള്ള നിന്‍റെ കരുതലിനും രാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും
എന്തു യോഗ്യത എനിക്കെന്തു യോഗ്യത യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത 
 
അബ്രഹാമിന്‍റെ ദൈവം വിശ്വസ്തനല്ലോ മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2)
ദാനിയേലിന്‍റെ ദൈവം വാക്കുമാറാത്തോൻ ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും(2)
രാത്രിയിലുള്ള നിന്‍റെ കരുതലിനും രാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും
എന്തു യോഗ്യത എനിക്കെന്തു യോഗ്യത യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത
                                  
No posts to display