Wednesday, January 22, 2025
spot_imgspot_img

Catholicate Day Song

മാര്‍ത്തോമ്മാ സിംഹാസനത്തില്‍
ആരൂഢനാകും പിതാവേ!
കിഴക്കിന്റെയൊക്കെയും വന്ദ്യകാതോലിക്കാ
ആമോദമായ് വാഴ്ക നീണാള്‍

നസറായനാമേശു ശിഷ്യര്‍ക്കു നല്‍കിയ
അതി ശ്രേഷ്ഠാചാര്യത്വം നൂറ്റാണ്ടുകള്‍
കൈമറിഞ്ഞെ ത്തിയീ വന്ദ്യ പിതാവിലാ
ദീപം കൊളുത്തിനീ ആയിരമായ്….
ദീപം കൊളുത്തിനീ ആയിരമായ്…
(മാര്‍ത്തോമ്മാ)

പട്ടിണിപ്പാവങ്ങള്‍ക്കെന്നും തുണയായ്
രോഗികള്‍ ദുഃഖിതര്‍ക്കാലംബമായ്
പതിനായിരങ്ങ ള്‍ തന്‍ മക്കള്‍ക്കിടയനായ്
ഐശ്വര്യ സമ്പൂര്‍ണ്ണനായി വാഴ്ക
ഐശ്വര്യ സമ്പൂര്‍ണ്ണനായി വാഴ്ക…..
(മാര്‍ത്തോമ്മാ)
 

No posts to display