Tuesday, February 11, 2025
spot_imgspot_img

Ekkara

എക്കാറ
രിശുദ്ധ സഭയിൽ ആരാധനയ്ക്കും കൂദാശകൾക്കുമായി ഉപയോഗിക്കുന്ന ഗീതങ്ങൾ പൊതുവേ എട്ട് നിറങ്ങളിലായിട്ടാണ്  (എട്ട് രാഗങ്ങൾ) ആലപിക്കുന്നത്. ഇവിടെ നിറങ്ങൾക്ക് മറ്റൊരു പേരായിട്ട് രാഗങ്ങളെന്ന് പറയുന്നു എന്നല്ലാതെ ഇന്ത്യൻ സംഗീതത്തിൻ്റെ രാഗങ്ങളുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പ്രസ്തുതാ ഒരു ഗീതം വ്യത്യസ്തങ്ങളായ എട്ട് തരത്തിൽ അല്ലെങ്കിൽ എട്ട് രീതിയിൽ, ഈണത്തിൽ ആലപിക്കുകയാണ് ചെയ്യുന്നത്. 

സഭയിലെ ആരാധനകൾക്കും കൂദാശകൾക്കുമായി വരുന്ന കുക്കിലിയോൻ, എക്ബോ, ശ്മ്മോ ദാ ബോ , ബോവൂസോ (മോർ – യാക്കോബ്, ബാലായി, അപ്രേം)
കാദീശാന്ത് ആലോ ഹോ, ഏനോനോ നു ഹ്റോ, തുറോദ് സീനായ്, ലൊക് മൊറിയോ കോറേനാൻ, മൊറിയോ മോറാൻ, കൂക്കോയോ …. എന്നീ ഗീതങ്ങൾക്ക് അതാത് ക്രമങ്ങൾക്കും സന്ദർഭങ്ങൾക്കും അനുസരിച്ച് ഈ എട്ട് തരത്തിലുള്ള ആലാപന രീതി തുടർന്നു പോരുന്നു.

വലിയ നോമ്പിലെ പേത്തുർത്തോ ഞായറിൽ നിറം 1. തുടർന്നു വരുന്ന ഓരോ ഞായറാഴ്ച്ച ആരാധനകൾക്കും നിറം 2 , നിറം 3 … എന്നിങ്ങനെ നിറങ്ങൾ ക്രമമായി ആലപിക്കുന്നു. ഉയിർപ്പ് തിരുന്നാളിൻ്റെ സന്ധ്യ മുതൽ രാത്രി നമസ്ക്കാരത്തിൻ്റെ ഒന്നാം കൗമ വരെ നിറം 8. തുടർന്ന് നിറം 1 ഉപയോഗിക്കുന്നു, തുടർന്ന് വരുന്ന ഓരോ ദിവസങ്ങൾക്കും നിറങ്ങൾ ക്രമമായി ഉപയോഗിക്കുന്നു. വീണ്ടും പുതുഞായറാഴ്ച്ചയിൽ നിറം 1 ഉപയോഗിക്കുന്നു. ശേഷം വരുന്ന ആഴ്ച്ചയിൽ ഇവ ക്രമമായി ഗീതങ്ങൾക്ക് ഉപയോഗിക്കുന്നു. ഇങ്ങനെ എട്ട് തരത്തിൽ ഈണങ്ങൾ മാറ്റിപ്പാടാമെങ്കിലും കൂദാശകളുടെ പ്രത്യേക സന്ദർഭങ്ങളിൽ അതിന്നായി സഭ നിഷ്കർഷിച്ചിട്ടുള്ള അതാതു നിറങ്ങൾ മാത്രമാണ് ആലപിക്കാറുള്ളത്. 
 
ഈ എട്ട് തരത്തിലുള്ള ആലാപന രീതികൾ സാധാരണ വിശ്വാസികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കുന്നതിന്ന് താഴെ നൽകുന്ന ഉദാഹരണങ്ങൾ സഹായിക്കും.
ഇവ വ്യക്തമായി മനസ്സിലാക്കുന്നതിന്ന് പരിശുദ്ധ മാതാവിൻ്റെ കുക്കിലിയോനിൽ മാത്രം ഇവ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നോക്കാം.
 
നിറം 1
വിശുദ്ധ കുർബ്ബാന മദ്ധ്യേ വരുന്ന ആദ്യ കുക്കിലിയോൻ (നിന്നാൾ സ്തുതിയൊടു രാജമകൾ)
 
നിറം 2
വിശുദ്ധ മമ്മോദീസാ കൂദാശയ്ക്ക് ഉപയോഗിക്കുന്ന – (ആൺ പൈതങ്ങളെ നാഥനു നൽകിൽ ഹാലേലുയ്യാ)  ഗീതത്തിൻ്റെ ട്യൂൺ.
 
നിറം 3
വിശുദ്ധ വിവാഹ കൂദാശയ്ക്ക് സഭ ഉപയോഗിക്കുന്ന (നൽകുക നൻമൊഴി മാനസ്സമേ ഹാലേലുയ്യാ) ഗീതത്തിൻ്റെ ട്യൂൺ.
 
നിറം 4
ഹോശാന്നാ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന കുക്കിലിയോനിൻ്റെ 
(വാഴ്ത്തുക കർത്ത നെ യേരുശലേമേ ഹാലേലുയ്യാ) ട്യൂൺ.
 
നിറം 5
പുരുഷൻമാരുടെ ഒന്നാം ശവസംസ്ക്കാര ശുശ്രൂഷാ കൂദാശയ്ക്കായി സഭ ഉപയോഗിക്കുന്ന കുക്കിലിയോൻ (നാഥാ നിങ്കലുയർത്തുന്നിന്നാത്മത്തെ ഹാലേലുയ്യാ) മറ്റൊന്ന് ശ്ഹീമാ നമസ്ക്കാരത്തിൽ വ്യാഴം സന്ധ്യയുടെ ഒരു ഗീതമായ (എൻ പ്രാർത്ഥന നാഥാ കേൾക്കണമേ ഹാലേലുയ്യാ) 
 
നിറം 6
ശ്ഹീമാ നമസ്ക്കാരത്തിൽ തിങ്കൾ സന്ധ്യാ പ്രാർത്ഥനയിലെ (ലംഘന മുക്തി ലഭിച്ചവനും ഹാലേലുയ്യാ … പാപ വിമുക്തനുമതി ധന്യൻ) ഗീതത്തിൻ്റെ ട്യൂൺ.
 
നിറം 7
വിശുദ്ധ വിവാഹ കൂദാശയിൽ ഉപയോഗിക്കുന്ന മറ്റൊരു കുക്കിലിയോ നിൻ്റെ (മോദിക്കട്ടെ പരം നാഥാ ഹാലേലുയ്യാ) ട്യൂൺ.
 
നിറം 8
വിശുദ്ധ കുർബ്ബാനയിൽ സ്ലീബായുടെ കുക്കിലിയോനിൽ ഉപയോഗിക്കുന്ന (മക്കളിലപ്പൻ കൃപ ചെയ് വതു പോലെ ഹാലേലുയ്യാ) ഗീതത്തിൻ്റെ ട്യൂൺ ഇവിടെ ഉപയോഗിക്കുന്നു.
 

No posts to display