Saturday, December 21, 2024
spot_imgspot_img

കന്യകയാകുന്ന മുന്തിരിത്തണ്ടില്‍ നിന്ന്‌ അടര്‍ത്തിയെടുക്കപ്പെടുകയും – പ്രുമിയോൻ

പ്രുമിയോൻ
കന്യകയാകുന്ന മുന്തിരിത്തണ്ടില്‍ നിന്ന്‌ അടര്‍ത്തിയെടുക്കപ്പെടുകയും ഗോഗുൽത്തായിൽ വച്ച് പിഴിയപ്പെട്ട് രക്ഷാകരമായ കാസായായി കലര്‍ത്തപ്പെടുകയും വിശ്വാസമുള്ള സഭയ്ക്കു നീത്യപോഷണത്തിനായി നല്‍കപ്പെടുകയും ചെയ്ത ജീവൻ നൽകുന്ന മുന്തിരിക്കുലയായ കര്‍ത്താവിനു ഞങ്ങൾ ദൈവികമായ ഈ സ്തോത്രബലി അര്‍പ്പിക്കപ്പെടുന്ന ഈ സമയത്തും സകല പെരുന്നാളുകളിലും.. 

സെദറോ 
വിശുദ്ധ സഭയില്‍ കൌദാശികമായി മുറിക്കപ്പെട്ട് ജനത്തിന് ആഹാരമായി നൽകപ്പെടുന്ന ജീവന്റെ  അപ്പവും നിത്യതയുടെയും അനുഗ്രഹത്തിന്റെയും ദിവ്യാപാനീയവും ആകുന്ന കർത്താവേ, നിനക്കു സ്തുതി.  ഈ സ്തോത്ര യാഗം അർപ്പിക്കപ്പെടുന്ന സംഭ്രമജനകമായ ഈ സമയത്ത്‌ ഞങ്ങള്‍ നിന്നോടപേക്ഷിക്കുന്നു. നീ ഞങ്ങളുടെ രക്ഷക്കായി ബലിയായി അർപ്പിക്കപ്പെടുകയും, കബറടക്കപ്പെടുകയും മരിച്ചവരുടെ ഇടയില്‍ നിന്ന്‌ പുനരുത്ഥാനം ചെയ്ത് ഞങ്ങൾക്ക് രക്ഷനൽകുകയും ചെയ്തുവല്ലോ. 
 
നീ ഞങ്ങളോടുകൂടെ വസിച്ച് ഞങ്ങളെല്ലാവരെയും വെടിപ്പും വിശുദ്ധിയും ഉള്ളവരാക്കണമേ.  ഞങ്ങളുടെ ദൈവമായ കര്‍ത്താവെ! വന്ദ്യങ്ങളായ നിന്റെ പീഢാനുഭവങ്ങളുടെയും ജീവദായകമായ മരണത്തിന്റെയും രക്ഷാകരമായ പുനരുത്ഥാനത്തിന്റെയും സ്മരണയെ ഞങ്ങള്‍ നിര്‍വഹിക്കുന്ന ഈ ഭയങ്കര സമയത്ത്‌ വെടിപ്പോടും മനോധൈര്യത്തോടും കൂടി നിന്റെ പരിശുദ്ധ ബലിപീഠത്തിന്റെ മുമ്പാകെ നില്‍ക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമെ എന്ന് ഞങ്ങള്‍ നിന്നോടപേക്ഷിക്കുന്നു.
 
ഈ വിശുദ്ധ ബലി ഞങ്ങളുടെ കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനും സത്യവിശ്വാസത്തോടെ നിന്നിലുള്ള പ്രത്യാശയിൽ നിദ്ര പ്രാപിച്ചവരുടെ ശ്രേഷ്ടമായ ഓർമ്മയ്കും പര്യാപ്തമാക്കണമേ. ഞങ്ങള്‍ നിനക്കും വാഴ്ത്തപ്പെട്ടവനായ നിന്റെ പിതാവിനും പരിശുദ്ധാത്മാവിനും ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയും സ്തോതവും സമര്‍പ്പിക്കയും ചെയ്യുമാറാകണമെ… ഹോശാ…

 

English Translation

Prumiyon
From the chaste vine, plucked and pressed upon the heights of Golgotha, mingled as the chalice of salvation, and offered to the faithful Church as the nourishment of righteousness—unto You, O Lord, the life-giving Cluster, we present this divine and holy thanksgiving sacrifice, now and at all times, and in all sacred feasts.

Sedro (Prayer of Intercession)

O Lord, the Bread of Life, mystically broken upon the holy altar of the Church and given as the food of immortality, and the divine chalice of grace that grants eternal life, unto You we offer our praise. At this solemn and awe-inspiring moment, as we partake in this thanksgiving oblation, we implore You, O Redeemer. You who were offered as the perfect sacrifice for our salvation, who endured burial, and rose gloriously from the dead, bestowing life upon all creation—abide with us and sanctify us wholly.

O Lord and our God, at this sacred moment of recalling Your holy Passion, life-giving Death, and triumphant Resurrection, make us worthy to stand before Your most holy altar, adorned in purity and clothed with confidence.

May this holy sacrifice suffice for the remission of our sins, the absolution of our debts, and the blessed remembrance of those who have departed in faith and hope of You. Grant that we may always and eternally ascribe glory, thanksgiving, and worship to You, O Lord, and to Your glorious Father and the life-giving Holy Spirit, now and forevermore. Amen.
**************

പ്രുമിയോന്‍
കന്യകയാകുന്ന മുന്തിരിത്തണ്ടില്‍ നിന്ന്‌ അടര്‍ത്തിയെടുക്കപ്പെടുകയും ശൂന്യ നഗരത്തില്‍ വച്ചു പിഴിഞ്ഞെടുത്ത്‌ രക്ഷാകരമായ കാസായായി കലര്‍ത്തപ്പെടുകയും വിശ്വാസമുള്ള സഭയ്ക്കു നല്‍കപ്പെടുകയും ചെയ്ത ജീവനുളള മുന്തിരിക്കുലയായ കര്‍ത്താവിനു ദൈവികമായ ഈ സ്തോത്രബലി അര്‍പ്പിക്കപ്പെടുന്ന ഈ സമയത്തും…

സെദറോ
വിശുദ്ധ സഭയില്‍ കൂദാശയായി അനുഷ്ഠിക്കപ്പെട്ട ജനത്തിന്‌ ആഹാരമായി നൽകപ്പെട്ട മോഹനീയ മുന്തിരിക്കുലയായൂളേളാവേ നിനക്കു സ്തുതി; നിനക്കു സ്തോത്രം. ജീവന്റെ അപ്പവും രക്ഷയുടെയും അനുഗ്രഹത്തിന്റെയും കാസായും ആയുളേളോവേ! ഈ സ്തോത്രബലി അനുഷ്ഠിക്കപ്പെടുന്ന സംരഭമജനകമായ ഈ സമയത്ത്‌ ഞങ്ങള്‍ നിന്നോടപേക്ഷിക്കുന്നു: ഞങ്ങള്‍ക്കു വേണ്ടി നീ ബലിയര്‍പ്പിക്കപ്പെടുകയും കബറടക്കപ്പെടുകയും മരിച്ചവരുടെ ഇടയില്‍ നിന്ന്‌ പുനരുത്ഥാനം ചെയ്ത് ഞങ്ങളെ രക്ഷിക്കയും ചെയ്തതുപോലെ ഞങ്ങളുടെ കൂട്ടത്തിലും ഞങ്ങളുടെ ഇടയിലും നീ സ്ഥിതിചെയ്ത്‌ ഞങ്ങളെല്ലാവരെയും വെടിപ്പും വിശുദ്ധിയുമുളളവരാക്കിത്തീര്‍ക്കണമെ. ഞങ്ങളുടെ ദൈവമായ കര്‍ത്താവെ! വന്ദ്യങ്ങളായ നിന്റെ കഷ്ടാനുഭവങ്ങളുടെയും ജീവദായകമായ നിന്റെ മരണത്തിന്റെയും രക്ഷാകരമായ നിന്റെ പുനരുത്ഥാനത്തിന്റെയും ന൯മരണയെ ഞങ്ങള്‍ നിര്‍വഹിക്കുന്ന ഈ ഭയങ്കരസമയത്ത്‌ വെടിപ്പോടും മനോധൈര്യത്തോടും കൂടി നിന്റെ പരിശുദ്ധ ബലിപീഠത്തിന്‍ മുമ്പാകെ നില്‍ക്കുവാനും ഞങ്ങളുടെ കടങ്ങളുടെ മോചനത്തിനും പാപങ്ങളുടെ പരിഹാരത്തിനും സത്യ വിശ്വാസത്തോടെ നിന്റെ പ്രത്യാശയില്‍ മുന്‍കൂട്ടി നിദ്രപാപിച്ച ഞങ്ങളുടെ വിശ്വാസികളായ മരിച്ചുപോയവരുടെ നല്ല ഓര്‍മ്മയിക്കുംവേണ്ടി, രക്താര്‍പ്പിതമല്ലാത്ത ഭയങ്കരമായ ബലി നിനക്കണയ്ക്കുവാനും ഞങ്ങളെ യോഗ്യരാക്കണമെ. ഞങ്ങള്‍ നിനക്കും വാഴ്ത്തപ്പെട്ടവനായ നിന്റെ പിതാവിനും നിന്റെ പരിശുദ്ധാത്മാവിനും ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയും സ്തോത്രവും സമര്‍പ്പിക്കയും ചെയ്യുമാറാകണമെ.

No posts to display