Thursday, November 21, 2024
spot_imgspot_img

Sermon – June 11-2023 – St. Mathew 10: 5-16

Audio of the Sermon on June-11-2023 – Bible Reading – St. Mathew 10: 5-16
by Rev. Fr. Dr. Timothy Thomas (Tenny Achen)

St. Mathew 10: 5-16
5: These twelve Jesus sent out and commanded them, saying: “Do not go into the way of the Gentiles, and do not enter a city of the Samaritans. 
6: But go rather to the lost sheep of the house of Israel. 
7: And as you go, preach, saying, ‘The kingdom of heaven is at hand.’ 
8: Heal the sick, cleanse the lepers, raise the dead, cast out demons. Freely you have received, freely give. 
9: Provide neither gold nor silver nor copper in your money belts, 
10: nor bag for your journey, nor two tunics, nor sandals, nor staffs; for a worker is worthy of his food.
11: “Now whatever city or town you enter, inquire who in it is worthy, and stay there till you go out. 
12: And when you go into a household, greet it. 
13: If the household is worthy, let your peace come upon it. But if it is not worthy, let your peace return to you. 
14: And whoever will not receive you nor hear your words, when you depart from that house or city, shake off the dust from your feet. 
15: Assuredly, I say to you, it will be more tolerable for the land of Sodom and Gomorrah in the day of judgment than for that city!
16: “Behold, I send you out as sheep in the midst of wolves. Therefore be wise as serpents and harmless as doves.

മലയാളം – വി. മത്തായി 10 : 5-16

5 ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും

6 യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ .

7 നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ .

8 രോഗികളെ സൌഖ്യമാക്കുവിൻ ; മരിച്ചവരെ ഉയിർപ്പിപ്പിൻ ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ ; ഭൂതങ്ങളെ പുറത്താക്കുവിൻ ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ .

9 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും

10 വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ

11 ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ ; പുറപ്പെടുവോളം അവിടത്തന്നേ പാർപ്പിൻ .

12 ആ വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ .

13 വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.

14 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ .

15 ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ .

Audio Recording and Editing: Justin Jacob

No posts to display