HomePodcastsഏദൻ തോട്ടം നട്ടോനേ....

ഏദൻ തോട്ടം നട്ടോനേ….

ഏദൻതോട്ടം നട്ടോനേ
നീയാണെൻ യുവ മണവാളൻ
നിൻ തോട്ടത്തീലെൻ പേർക്കായ്
വീശിച്ചീടുക കുളിർ തെന്നൽ

സത്യമണാളാ നീതിജ്ഞ
നാഥാ! ഞാൻ നിൻ മണവാട്ടി
നീയാണെൻ തണലും താങ്ങും
ചെയ്യണമെന്നൊടു കാരുണ്യം

സ്ലീബായാലവകാശ ധനം
മുദ്രിതമാക്കിപ്പീഡകളാൽ
അടിമ വിടർത്തി സ്വർഗ്ഗത്തിൽ
പന്തിയിലെന്നെ നീയേറ്റി

നാഥാ ദൂരെ പോകരുതേ
ഈയുള്ളോളെ തള്ളരുതേ
മാനിപ്പാൻ മടി കാണിച്ചാൽ
ക്ഷീണിച്ചയോ ഞാൻ ചാവും

നാഥാ നോക്കുക സുന്ദരി ഞാൻ
എന്നെയേററുക മണിയറയിൽ
നിന്നുടെ മടിയിൽ ശയനം ചെയ്ത്
ഇയലട്ടെ ഞാൻ സുഖ നിദ്ര
 
വല്ലഭനാം മിശിഹാ നാഥൻ
കല്ലറയീന്നും മഹിമാവിൽ
നല്ലൊളിയോടേറ്റെന്നേവം
ചൊല്ലുമ്പോൾ ഞാൻ ഭാഗ്യവതി
 
നാളും മാസവുമാണ്ടും ഞാൻ
പാപപ്പാഴിരുളിൽ പോക്കി
നിൻ ജീവദ്ധ്വനികേട്ടപ്പോൾ
കണ്ണുതെളിഞ്ഞാനന്ദിച്ചേൻ
 

മോറിയോറാഹേം മേലയ്നോവാദാരേന്‍

ക-ര്‍ത്താവെ നിന്നാദ്രത നിറയും വാതില്‍ തുറന്നി
പ്രാ-ര്‍ഥന കേട്ടിട്ടാത്മാക്കളിലന്‍പുണ്ടാകേണം

ദൈ-വാത്മജനെ ദമ്പതികളെയും തലയില്‍ ചൂടും
മകുടങ്ങളെയും വലതുകരത്താല്‍ വാഴ്ത്തിടെ-ണം

നാ-മം ചൊന്നീ ദമ്പതികള്‍ക്കായ്‌ വരമേകേണം
തേജോലോകത്തിവരുടെകാലം ശുഭമാകേണം

ധ-ന്യതയാര്‍ന്നോള്‍ പരിശുദ്ധന്മാര്‍ തന്‍പ്രാര്‍ത്ഥനയാല്‍
വാഴ്ത്തണമേയീജനനിവഹത്തെ എന്നന്നേക്കും

നി-ന്‍സ്തുതിപാടാന്‍ കിന്നരമേന്തി സ്തോത്രം ചെയ്‌വാന്‍
എന്‍കര്‍ത്താവേ ഇവരുടെ വായകളെ വാഴ്ത്തിടെണം

സര്‍വ്വംകീട്ടിട്ടഭ്യര്‍തഥനയെ കൈകൊള്‍വോനെ
പ്രാ-ര്‍ത്ഥന കേട്ടീട്ടാത്മാക്കള്‍ന്മേല്‍ കൃപചെയ്യേണം.

RELATED ARTICLES
Church Logospot_img

Most Popular