Tuesday, June 24, 2025
spot_imgspot_img

രഹസ്യം രഹസ്യം കല്‍പിച്ചീശന്‍

രഹസ്യം രഹസ്യം-കല്‍പിച്ചീശന്‍
രഹസ്യമെനിക്കും-എന്‍വീട്ടാര്‍ക്കും

    സ്വര്‍ഗ്ഗീയനായ-മണവാളാ!തേ
    സ്തുതിയെന്ന് ഞങ്ങള്‍-ഘോഷിക്കുന്നു

മൃതിയെ കെടുത്തി-ട്ടാദാമിനു നല്‍-
പ്രാണന്‍ കൊടുത്ത-ഗാത്രവുമിതു താന്‍
സമുദ്രോദരത്തെ-ബലത്താല്‍ പകുത്ത് 
അടിത്തട്ടില്‍ മാര്‍ഗ്ഗം-തെളിച്ചോനിവന്‍ താന്‍ (സ്വര്‍ഗ്ഗീയനായ..)

 ഈരേയ ഭോജ്യം – സ്വര്‍ഗ്ഗീയ മന്ന
മരുവില്‍ മനുജന്‍ ഭുജിച്ചതുമിതുതാന്‍
കൊലയ്ക്കായി നയിക്കപ്പെട്ടോരജമായ്‌
ഏശായ കണ്ട ദര്‍ശനമിതു താന്‍ (സ്വര്‍ഗ്ഗീയനായ..)

നോക്കി പാര്‍ക്കും നാളില്‍ നോഹ
പോതത്തില്‍ മോദാല്‍ കണ്ടതുമിതു താന്‍
പ്രഥമം പ്രത്യക്ഷതയില്‍ രഹസ്യേ
നാഥന്‍ നിയമിച്ച നാളുമിതുതാന്‍ (സ്വര്‍ഗ്ഗീയനായ..)

അജത്തെ വധിച്ചു രിപുവില്‍നിന്നും
കിടയേ വിടുര്‍ത്ത പെരുനാളിതുതാന്‍
ഇന്നേ ദിവസം ഹര്‍മ്മേ മശിഹാ
ശിഷ്യര്‍ സഹിതം പെസഹാ ഭുജിച്ചു (സ്വര്‍ഗ്ഗീയനായ..)

യാക്കോബു സുതര്‍ക്കു മരുവിന്‍ നടുവില്‍
കുടിപ്പാന്‍ കൊടുത്ത ശൈലവുമിതുതാന്‍
സീനായ്‌മലമേല്‍ വന്നങ്ങിറങ്ങി
മേഘസ്തംഭേ വസിച്ചോനിവന്‍ താന്‍ (സ്വര്‍ഗ്ഗീയനായ..)

 –> to add 

No posts to display