Tuesday, July 23, 2024
spot_imgspot_img

Sermon – July 23-2023 – St. Mark 4: 1-20

Audio of the Sermon on July 23-2023 – Bible Reading – St. Mark 4: 1-20
By Rev. Fr. Dr. Raju Varghese -Vicar

St. Mark 4: 1-20 

1: And again He began to teach by the sea. And a great multitude was gathered to Him, so that He got into a boat and sat in it on the sea; and the whole multitude was on the land facing the sea. 
2: Then He taught them many things by parables, and said to them in His teaching:
3: “Listen! Behold, a sower went out to sow. 
4: And it happened, as he sowed, that some seed fell by the wayside; and the birds of the air came and devoured it. 
5: Some fell on stony ground, where it did not have much earth; and immediately it sprang up because it had no depth of earth. 
6: But when the sun was up it was scorched, and because it had no root it withered away. 
7: And some seed fell among thorns; and the thorns grew up and choked it, and it yielded no crop. 
8: But other seed fell on good ground and yielded a crop that sprang up, increased and produced: some thirtyfold, some sixty, and some a hundred.”
9: And He said to them, “He who has ears to hear, let him hear!”
The Purpose of Parables
10: But when He was alone, those around Him with the twelve asked Him about the parable. 
11: And He said to them, “To you it has been given to know the mystery of the kingdom of God; but to those who are outside, all things come in parables, 
12: so that
‘Seeing they may see and not perceive,
And hearing they may hear and not understand;
Lest they should turn,
And their sins be forgiven them.’ ”
The Parable of the Sower Explained
13: And He said to them, “Do you not understand this parable? How then will you understand all the parables? 
14: The sower sows the word. 
15: And these are the ones by the wayside where the word is sown. When they hear, Satan comes immediately and takes away the word that was sown in their hearts. 
16: These likewise are the ones sown on stony ground who, when they hear the word, immediately receive it with gladness; 
17: and they have no root in themselves, and so endure only for a time. Afterward, when tribulation or persecution arises for the word’s sake, immediately they stumble. 
18: Now these are the ones sown among thorns; they are the ones who hear the word, 
19: and the cares of this world, the deceitfulness of riches, and the desires for other things entering in choke the word, and it becomes unfruitful. 
20: But these are the ones sown on good ground, those who hear the word, accept it, and bear fruit: some thirtyfold, some sixty, and some a hundred.”

മലയാളം – വി. മാർക്കോസ് 4: 1-20

1 അവൻ പിന്നെയും കടൽക്കരെവെച്ചു ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ടു അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.

2 അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞതു:

3 കേൾപ്പിൻ ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.

4 വിതെക്കുമ്പോൾ ചിലതു വഴിയരികെ വിണു; പറവകൾ വന്നു അതു തിന്നുകളഞ്ഞു.

5 മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.

6 സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി.

7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.

8 മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.

9 കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു.

10 അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവൻ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.

11 അവരോടു അവൻ പറഞ്ഞതു: ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.

12 അവർ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.

13 പിന്നെ അവൻ അവരോടു പറഞ്ഞതു: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?

14 വിതെക്കുന്നവൻ വചനം വിതെക്കുന്നു.

15 വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.

16 അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ;

17 എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികൻ മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു.

18 മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു

19 ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീർക്കുംന്നതാകുന്നു.

20 നല്ലമണ്ണിൽ വിതെക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.

Audio Recording and Editing: Justin Jacob

No posts to display