Sunday, December 1, 2024
spot_imgspot_img

Sermon – May 21-2023 – St. John 17: 13-26

Audio of the Sermon on May-21-2023 – Bible Reading – St. John 17: 13-26  by Mr. Baby Varghese

Anaphora – അനഫോറ 

ഈ കുർബാന അനുഗ്രഹങ്ങളും, സമാധാനവും, ബലിയും, സ്തോത്രവുമാകുന്നു. ഞങ്ങളുടെ ബോധങ്ങളും, വിചാരങ്ങളും, ഹൃദയങ്ങളും ദൈവമായ കർത്താവിങ്കൽ ഇരിക്കുന്നു. 
 –  Mr. Baby Varghese 

https://mosc.in/the_church/liturgy/holy-qurbana
 – Rev.Fr.Dr.B.Varghese Professor, Orthodox Theological Seminary, Kottayam

Click here to read more about അനഫോറ – Anaphora

St. John 17: 13-26

13: But now I come to You, and these things I speak in the world, that they may have My joy fulfilled in themselves. 
14: I have given them Your word; and the world has hated them because they are not of the world, just as I am not of the world. 
15: I do not pray that You should take them out of the world, but that You should keep them from the evil one. 
16: They are not of the world, just as I am not of the world. 
17: Sanctify them by Your truth. Your word is truth. 
18: As You sent Me into the world, I also have sent them into the world. 
19: And for their sakes I sanctify Myself, that they also may be sanctified by the truth.

Jesus Prays for All Believers
20: “I do not pray for these alone, but also for those who will believe in Me through their word; 
21: that they all may be one, as You, Father, are in Me, and I in You; that they also may be one in Us, that the world may believe that You sent Me. 
22: And the glory which You gave Me I have given them, that they may be one just as We are one: 
23: I in them, and You in Me; that they may be made perfect in one, and that the world may know that You have sent Me, and have loved them as You have loved Me.
24: “Father, I desire that they also whom You gave Me may be with Me where I am, that they may behold My glory which You have given Me; for You loved Me before the foundation of the world. 
25: O righteous Father! The world has not known You, but I have known You; and these have known that You sent Me. 
26: And I have declared to them Your name, and will declare it, that the love with which You loved Me may be in them, and I in them.”

13 ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കും ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.

14 ഞാൻ അവർക്കും നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.

15 അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.

16 ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.

17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.

18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.

19 അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കും വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.

20 ഇവർക്കും വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കും വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.

21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.

22 നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കും കൊടുത്തിരിക്കുന്നു;

23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ , നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.

24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.

25 നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.

26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

Audio Recording and Editing: Justin Jacob
 

No posts to display