വെളിവുനിറഞ്ഞോ-രീശോ നിന്‍ വെളിവാല്‍ കാണുന്നു
വെളിവീ-യടിയാ-രഖിലാതാരമതാം വെളിവും നീ
കാന്ത്യാ ഞങ്ങളെ നീ-താ-തന്‍
കതിരേ ശോഭിപ്പി-ക്കെന്നും
വെളിവിന്‍ തട്ടില്‍ വസിക്കും പുണ്യനിധേ പരിശുദ്ധാ
വേണ്ടാ കഷ്ടത വീണ്‍ചിന്തയുമടിയാ-രീന്നൊഴിക്ക
സല്‍ക്രീയകള്‍ക്കു മന-ശുദ്ധ്യ
സംഗതി വരണേ ഞ-ങ്ങള്‍ക്ക്
ഹാബേലിന്‍ കുഞ്ഞാടും നോഹിനുടെ കാഴ്ചയതും
അ-ബ്ര-ഹാം തന്‍ ബലിയും കൈക്കൊണ്ട കര്‍ത്താവേ
നോമ്പും പ്രാര്‍ത്ഥനയും കൈ-കൊണ്ട്
അന്‍പാലടിയാരെ കാ-ക്ക
മോചനമതിനായ് പാപികളെ വരുവീന്‍ യാചിപ്പീന്‍
മുട്ടുന്നോര്‍ക്കു തുറന്നിടുമേ നാഥന്‍ തന്‍ വാതില്‍
യാചിക്കുന്നോന്‍ പ്രാ-പി-ക്കും
അന്വേഷിപ്പോന്‍ കൈ-ക്കൊ-ള്ളും
കര്‍ത്താവേ നിന്‍ രക്ത ശരീരങ്ങള്‍ കൈക്കൊണ്ട്
ഭക്തരതായി മരിച്ചോര്‍ക്കരുളണമേ നല്ലോര്‍മ്മ
നിന്‍റെ മഹത്വമുദി-ക്കും നാ-ള്‍
നില്‍ക്കണമവര്‍ വല ഭാ-ഗത്തില്‍
(സുറിയാനി)
ബ്നുഹ്റോക് ഹോസേനാൻ നുഹ്റോ യേശു മ്-ലേ നുഹ്റോ ദാത്തു നുഹ്റോ ശാറീറോദ് മൻഹാർ ല്കുൽ ബെറ്-യോൻ അൻഹാർ ലാൻബ് നുഹ്റോക് ഗായോ സെമ്ഹേ ദാബോ ശ്മായോനൊ.
ഹസ്-യോ ഉകാദിശൊദ് ഓമാർബ് മെദ്-രോറായ് നുഹ്റൊ ക്ളീ മേനാൻ ഹാശേ ബീശേ ഉഹൂശോബെ സ്നായോ ഹബ്-ലാൻ ദബ്ദക്-യൂസ് ലേബോ ദ്നേബെദ് ബോദെദ് കീനൂസോ
ആലോഹൊദ് കാബേൽ എമ്റെദ് ഹോബേൽ താമീമോ ഉകുർബോനെദ് നുഹ് സാദിഖൊ ഉദബ്ഹേ ദബ്റോഹോം കാബേൽ സൗമാൻ വസ്-ലൂസാൻ ഉഫാനൊബ് റഹ്-മൈക് ശേലോസാൻ
താവ് ഹാത്തോയെ എസ്കാശാഫ് വബ്ആവ് ശുബ്കോനോ ദഫ്തീഹ് ഉ തറ്എദ് മൊറ്-യോ ലൈനോദ് നോകെശ്ബേ ഉകുൽ ഐനോദ് ശോഏൽ നോസേബ് വദ് ബോഎ മേസീഹേബ് ലേ
അ്ബെദ് മൊർ ദുക്റോനൊ തോബോല് ആനീദെമ് ഹയ്മ്നേ ദേക്കൽ ഫഗ്‌റൊക് ഖാദീശോ വെസ്ത്തിവ് ദ്മൊക് ഹായോ വൻകൂമൂൻ മെൻ യാമീനൊക് ബ് യൗമൊദ് ദൊന്ഹൊ റാബൂസോക്
*
കര്‍ത്താവേ നിന്‍ രക്ത ശരീരങ്ങള്‍ കൈക്കൊണ്ട്
ഭക്തരതായി മരിച്ചോര്‍ക്കരുളണമേ നല്ലോര്‍മ്മ
നിന്‍റെ മഹത്വമുദി-ക്കും നാ-ള്‍
നില്‍ക്കണമവര്‍ വല ഭാ-ഗത്തില്‍
(സുറിയാനി)
അ്‌ബെദ് മൊര്‍ ദുക്‌റോനൊ
തോബോല് ആനീദെമ് ഹയ്മ്‌നേ
ദേക്കല്‍ ഫഗ്‌റൊക് ഖാദീശോ
വെസ്ത്തിവ് ദ്മൊക് ഹായോ
വന്‍കൂമൂന്‍ മെന്‍ യാമീനൊക്
ബ്‌യൗമോദ് ദൊന്‌ഹൊ റാബൂസോക്.
*
കര്‍ത്താവേ നിന്നെ പ്രസവിച്ച മറിയാമും, നിന്നെ മാമോദീസാ മുക്കിയ
യോഹന്നാനും ഞങ്ങള്‍ക്കു വേണ്ടി നിന്നോടപേക്ഷിക്കും.
ഞങ്ങളോടു കരുണ ചെയ്യേണമെ.
(സുറിയാനി)
മറിയാം ദീലേത്തോക്ക് ഉയൂഹാനോന്‍
ദാമ്‌ദോക്ക് ഹെനൂന്‍ നെഹ്‌വൂന്‍ലോക്ക്
മ്ഫീസോനേ ഹ്‌ലോഫയ്ന്‍ വെസ്‌റാഹാം
അലൈന്‍